ഖുർ ആനിലെ അവസാന സൂറത്ത്, സൂറ അന്നാസ് (114- മനുഷ്യ രാശി) പ്രസ്താവിക്കുന്നത്
പറയുക: ഞാൻ മനുഷ്യരാശിയുടെ കർത്താവും പരിപാലകനും, മനുഷ്യരാശിയുടെ രാജാവും (അല്ലെങ്കിൽ ഭരണാധികാരിയും) അഭയം തേടുന്നു.
സൂറ അന്നാസ് 114:1-2
അല്ലാഹു മനുഷ്യ രാശിയുടെ പരമാധികാരി അല്ലെങ്കിൽ രാജാവ് ആണു. അവിടുന്ന് രാജാവ് ആണെങ്കിൽ ഒരു രാജ്യം തീർച്ചയായും ഉണ്ടായിരിക്കും. എങ്ങിനെയായിരിക്കും ദൈവ രാജ്യം ഇരിക്കുക? സൂറ അൽ ഖ്വദർ (സൂറ 108 – അൽ ഖൗദർ) അതിനു മറുപടി നൽകുന്നു.
സമൃദ്ധിയുടെ ഉറപ്പ് ഞങ്ങൾ നിനക്ക് നൽകി
സൂറ അൽ ഖൗദർ 108:1
രാജാവ് സമൃദ്ധി നൽകുന്നതു കൊണ്ട്, സമൃദ്ധമായിരിക്കും. എന്നാൽ ഏതു വിധമായ സമൃദ്ധി? അത് സബൂറിലെ പ്രവാചകന്മാരാൽ വിശദീകരിക്കപ്പെട്ടിരിക്കുന്നു.
എശയ്യാ പ്രവാചകൻ (അ.സ) കന്യകാ ജാതനായി ഒരു മകൻ ജനിക്കപ്പെടുമെന്ന് പ്രവചിച്ചു ഇത് നൂറ്റാണ്ടുകൾക്ക് ശേഷം ഈസാ മസീഹിന്റെ (അ.സ) ജനനം വഴി നിവർത്തിയായി. മാത്രമല്ല, സബൂറിലെ മറ്റ് പ്രവചനങ്ങളും വരുവാനുള്ള സമാധാനത്തെക്കുറിച്ചും അനുഗ്രഹത്തെക്കുറിച്ചും വിവരിച്ചു.
ഇസ്രായേലിന്റെ ചരിത്രത്തിൽ, പ്രവാചകനും രാജാവും ആയിരുന്ന ദാവൂദ് (അ.സ) ആയിരുന്നു അല്ലാഹു യരുശലേമിൽ നിന്നും ഭരിക്കുവാൻ നിയമിച്ചാക്കിയ രാജാക്കന്മാരിലെ ആദ്യ രാജാവ്. എന്നിരുന്നാലും, ദാവൂദ് രാജാവിനും സുലൈമാൻ (അ.സ) രാജാവിനും ശേഷം വന്ന മിക്ക രാജാക്കന്മാരും ദുഷ്ടന്മാർ ആയിരുന്നു. അതുകൊണ്ട് അവരുടെ രാജ്യത്ത് ആ സമയത്ത് ജീവിക്കുക എന്നത് ഇന്നത്തെക്കാലത്ത് ഏകാധിപതികളുള്ള രാജ്യങ്ങളിൽ ജീവിക്കുന്നതിനു തുല്യമായിരുന്നു; ഇന്നത്തെപ്പോലെ- ജനങ്ങൾ തമ്മിൽ വഴക്കും രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങളും ഉണ്ടായിരുന്നു; ഇന്നത്തെപ്പോലെ അഴിമതിയും പണക്കാർ പാവപ്പെട്ടവരെ ചൂഷണം ചെയ്യുന്നതും ഉണ്ടായിരുന്നു; ഇന്നു കാണുന്നതു പോലെ; മരണവും കഷ്ടതയും എല്ലായിടവും ഉണ്ടായിരുന്നു. എന്നാൽ സബൂറിലെ പ്രവാചകന്മാർ -ഭാവിയിൽ- ഒരു ദിവസം പുതിയ ഭരണം സ്ഥാപിക്കപ്പെടും എന്ന് പ്രവചിച്ചു. ഇത് നീതിയുള്ള, സ്നേഹമുള്ള, സമാധാനമുള്ള ഒരു രാജ്യമായിരിക്കും. പ്രവാചകനായ എശയ്യാവ് (അ.സ) ഈ ഭരണത്തിൽ എങ്ങിനെയിരിക്കും പ്രവചിച്ചിരിക്കുന്നു.
4 അവൻ ജാതികളുടെ ഇടയിൽ ന്യായം വിധിക്കയും ബഹുവംശങ്ങൾക്കു വിധികല്പിക്കയും ചെയ്യും; അവർ തങ്ങളുടെ വാളുകളെ കൊഴുക്കളായും കുന്തങ്ങളെ വാക്കത്തികളായും അടിച്ചുതീർക്കും; ജാതി ജാതിക്കു നേരെ വാളോങ്ങുകയില്ല; അവർ ഇനി യുദ്ധം അഭ്യസിക്കയും ഇല്ല.
എശയ്യാവ് 2:4
ഇനിയും യുദ്ധം ഉണ്ടാവുകയില്ല! ഇത് ഇന്നത്തെ നമ്മുടെ ലോക സാഹചര്യത്തിൽ തീർച്ചയായും ശരിയല്ല. ജനങ്ങൾ തമ്മിലുള്ള സമാധാനത്തേക്കാൾ ഉപരിയായി, പ്രവചനങ്ങൾ ആവാസ വ്യവസ്ഥയിൽ പോലും വ്യത്യാസം ഉണ്ടാകും എന്ന് പ്രവചിക്കപ്പെട്ടിരിക്കുന്നു.
6 ചെന്നായി കുഞ്ഞാടിനോടുകൂടെ പാർക്കും; പുള്ളിപ്പുലി കോലാട്ടുകുട്ടിയോടുകൂടെ കിടക്കും; പശുക്കിടാവും ബാലസിംഹവും തടിപ്പിച്ച മൃഗവും ഒരുമിച്ചു പാർക്കും; ഒരു ചെറിയ കുട്ടി അവയെ നടത്തും.
7 പശു കരടിയോടുകൂടെ മേയും; അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും.
8 മുലകുടിക്കുന്ന ശിശു സർപ്പത്തിന്റെ പോതിങ്കൽ കളിക്കും; മുലകുടിമാറിയ പൈതൽ അണലിയുടെ പൊത്തിൽ കൈ ഇടും.
9 സമുദ്രം വെള്ളംകൊണ്ടു നിറഞ്ഞിരിക്കുന്നതുപോലെ ഭൂമി യഹോവയുടെ പരിജ്ഞാനംകൊണ്ടു പൂർണ്ണമായിരിക്കയാൽ എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല.എശയ്യാവ് 11: 6-9
ഇത് തീർച്ചയായും ഒരിക്കലും സംഭവിച്ചിട്ടില്ല (ഇതുവരെയും). എന്നാൽ പ്രവചനങ്ങൾ ഇതിനോടു കൂടെ ജീവിത കാലവും വ്യക്തി സുരക്ഷയുടെ കാലവും ദീർഘമായി വിവരിക്കുന്നു.
20 കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.
21 അവർ വീടുകളെ പണിതു പാർക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.
22 അവർ പണിക, മറ്റൊരുത്തൻ പാർക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.
23 അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.
24 അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.
25 ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സർപ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപർവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
എശയ്യാവ് 65: 20-25
സുരക്ഷിതത്വം, സമാധാനം, പ്രാർത്ഥനയ്ക്ക് പെട്ടന്നുള്ള മറുപടി… ഈ പ്രവചനങ്ങൾ ഒന്നും സംഭവിച്ചിട്ടില്ല-ഇതുവരെയും. പക്ഷെ അവയെക്കുറിച്ച് സംസാരിക്കുകയും എഴുതപ്പെടുകയും ചെയ്തിരിക്കുന്നു. പലരും ചിന്തിക്കുന്നത് ഈ പ്രത്യാശ നിറഞ്ഞ പ്രവചനങ്ങളിൽ ഒരു പക്ഷെ ചില തെറ്റുകൾ സംഭവിച്ചിട്ടുണ്ടാകാം എന്നാണു- എന്നാൽ കന്യകാ ജാതന്റെ അടയാളത്തിന്റെ ആക്ഷരീകമായ നിവർത്തീകരണം നമ്മെ ഈ പ്രവചനങ്ങൾ വളരെ ഗൗരവമായി എടുക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നു- മാത്രമല്ല അതിന്റെ പൂർത്തീകരണത്തിനായി നാം കാത്തിരിക്കേണ്ടിയതും ആണു.
ദൈവ രാജ്യം
നാം ചിന്തിച്ചു നോക്കിയാം നമുക്ക് അവ എന്തു കൊണ്ട് ഇതു വരെയും സംഭവിച്ചില്ല എന്നു മനസ്സിലാക്കുവാൻ കഴിയും. ഈ പ്രവചനങ്ങൾ ദൈവ രാജ്യം – അധവാ ദൈവത്തിന്റെ ഭരണം ജനത്തിന്റെ ജീവിതത്തിലും എല്ലാ കാര്യങ്ങളിലും എന്ന പശ്ചാത്തലത്തിലാണു അരുളിച്ചെയ്തിരിക്കുന്നത്. വരുവാനിരിക്കുന്ന ദൈവ രാജ്യത്തെക്കുറിച്ചുള്ള മറ്റൊരു പ്രവചനം വായിക്കൂ
10 യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാർ നിന്നെ വാഴ്ത്തും.
11 മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിൻ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു
12 അവർ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.
13 നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
14 വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവൻ നിവിർത്തുന്നു.
സങ്കീർത്തനം 145:10:10-14
ഈ സന്ദേശം പ്രവാചകനും രാജാവുമായ ദാവൂദ് (അ.സ) 1000 ബി.സി കാല ഘട്ടത്തിൽ നൽകിയതാണു. ( സബൂറിലെ ദാവൂദും മറ്റ് പ്രവാചകന്മാരും ജീവിച്ച കാലത്തെക്കുറിച്ച് അറിയുവാൻ ഇവിടെ അമർത്തുക). ഈ പ്രവചനം ഒരു ദിവസത്തെ മുൻ കാണുന്നു, അപ്പോൾ ദൈവ രാജ്യ ഭരണം നടക്കും. ഈ രാജ്യത്തിനു മഹത്വവും പ്രതാപശക്തിയും ഉണ്ടാകും, മാത്രമല്ല അത് മാനുഷിക രാജ്യം പോലെ ഒഴിഞ്ഞു പോകുന്ന ഒന്നായിരിക്കില്ല- അത് എന്നെന്നേക്കും ഉള്ളതായിരിക്കും. ഇത് ഇതു വരെ സ്ഥാപിക്കപ്പെട്ടിട്ടില്ല അതു കൊണ്ടാണു ഈ സമാധാനത്തെക്കുറിച്ചുള്ള പ്രവചനങ്ങൾ ഇതുവരെ നിവർത്തിയാകാത്തത്- കാരണം ഈ സമാധാനം ദൈവ രാജ്യത്തോടു കൂടെ ആണു വരുന്നത്.
സബൂറിലെ മറ്റൊരു പ്രവാചകൻ, ദാനിയേൽ (അ.സ), അദ്ദേഹം ബാബിലോണിൽ 550 ബി സിയിൽ ഇസ്രായേലിന്റെ പ്രവാസ കാലയളവിൽ പ്രവാസിയായി ജീവിച്ചു വരുമ്പോൾ, ഈ രാജ്യം എങ്ങിനെയുള്ളതായിരിക്കുമെന്ന് കൂടുതൽ വിശദീകരണം നൽകി.
പ്രവാചകനായ ദാനിയേൽ (അ.സ) സബൂറിലെ മറ്റ് പ്രവാചകന്മാരുമായി തുലനം ചെയ്തു നോക്കുമ്പോൾ ജീവിച്ചിരുന്ന കാലം
ദാനിയേൽ (അ.സ) അല്ലാഹു അയച്ച സ്വപ്നങ്ങൾ ബാബിലോണിലെ രാജാവിനു വ്യാഖ്യാനിച്ചു കൊടുത്തു അതു തന്റെ രാജ്യത്തെക്കുറിച്ച് വരുവാനുള്ള കാലത്ത് സംഭവിക്കുവാനുള്ള ചരിത്ര സംഭവങ്ങൾ ആയിരുന്നു. ബാബിലോണിലെ രാജാവിനു ദാനിയേൽ സ്വപ്നം വ്യാഖ്യാനിച്ചത് എങ്ങിനെയെന്ന് ഇവിടെ വായിക്കാം.
36 ഇതത്രേ സ്വപ്നം; അർത്ഥവും അടിയങ്ങൾ തിരുമനസ്സു അറിയിക്കാം.
37 രാജാവേ, തിരുമനസ്സുകൊണ്ടു രാജാധിരാജാവാകുന്നു; സ്വർഗ്ഗസ്ഥനായ ദൈവം തിരുമനസ്സിലേക്കു രാജത്വവും ഐശ്വര്യവും ശക്തിയും മഹത്വവും നല്കിയിരിക്കുന്നു.
38 മനുഷ്യർ പാർക്കുന്നേടത്തൊക്കെയും അവരെയും കാട്ടിലെ മൃഗങ്ങളെയും ആകാശത്തിലെ പക്ഷികളെയും അവൻ തൃക്കയ്യിൽ തന്നു, എല്ലാറ്റിന്നും തിരുമനസ്സിലെ അധിപതി ആക്കിയിരിക്കുന്നു; പൊന്നുകൊണ്ടുള്ള തല തിരുമനസ്സുകൊണ്ടു തന്നേ.
39 തിരുമനസ്സിലെ ശേഷം തിരുമേനിയെക്കാൾ താണതായ മറ്റൊരു രാജത്വവും സർവ്വഭൂമിയിലും വാഴുവാനിരിക്കുന്നതായി താമ്രംകൊണ്ടുള്ള മൂന്നാമതൊരു രാജത്വവും ഉത്ഭവിക്കും.
40 നാലാമത്തെ രാജത്വം ഇരിമ്പുപോലെ ബലമുള്ളതായിരിക്കും; ഇരിമ്പു സകലത്തെയും തകർത്തു കീഴടക്കുന്നുവല്ലോ. തകർക്കുന്ന ഇരിമ്പുപോലെ അതു അവയെ ഒക്കെയും ഇടിച്ചു തകർത്തുകളയും.
41 കാലും കാൽ വിരലും പാതി കളിമണ്ണും പാതി ഇരുമ്പുംകൊണ്ടുള്ളതായി കണ്ടതിന്റെ താല്പര്യമോ: അതു ഒരു ഭിന്നരാജത്വം ആയിരിക്കും; എങ്കിലും ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതുപോലെ അതിൽ ഇരിമ്പിന്നുള്ള ബലം കുറെ ഉണ്ടായിരിക്കും.
42 കാൽവിരൽ പാതി ഇരിമ്പും പാതി കളിമണ്ണുംകൊണ്ടു ആയിരുന്നതുപോലെ രാജത്വം ഒട്ടു ബലമുള്ളതും ഒട്ടു ഉടഞ്ഞുപോകുന്നതും ആയിരിക്കും.
43 ഇരിമ്പും കളിമണ്ണും ഇടകലർന്നതായി കണ്ടതിന്റെ താല്പര്യമോ: അവർ മനുഷ്യബീജത്താൽ തമ്മിൽ ഇടകലരുമെങ്കിലും ഇരിമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല.
44 ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗ്ഗസ്ഥനായ ദൈവം ഒരുനാളും നശിച്ചുപോകാത്ത ഒരു രാജത്വം സ്ഥാപിക്കും; ആ രാജത്വം വേറെ ഒരു ജാതിക്കു ഏല്പിക്കപ്പെടുകയില്ല; അതു ഈ രാജത്വങ്ങളെ ഒക്കെയും തകർത്തു നശിപ്പിക്കയും എന്നേക്കും നിലനിൽക്കയും ചെയ്യും.
45 കൈ തൊടാതെ ഒരു കല്ലു പർവ്വതത്തിൽനിന്നു പറിഞ്ഞുവന്നു ഇരിമ്പും താമ്രവും കളിമണ്ണും വെള്ളിയും പൊന്നും തകർത്തുകളഞ്ഞതായി കണ്ടതിന്റെ താല്പര്യമോ: മഹാദൈവം മേലാൽ സംഭവിപ്പാനുള്ളതു രാജാവിനെ അറിയിച്ചിരിക്കുന്നു; സ്വപ്നം നിശ്ചയവും അർത്ഥം സത്യവും ആകുന്നു.
ദാനിയേൽ 2: 36-45
ഈ രാജ്യം ആരംഭിക്കുന്നത് ചെറിയ ഒന്ന് ആയി ആണു (‘മലയിൽ നിന്നും വെട്ടിയെടുക്കപ്പെട്ട ഒരു ചെറിയ കല്ല്‘) എന്നാൽ അത് അവസാം എന്നേക്കും ഭരണം നടത്തും, പ്രവാചകനായ ദാവൂദ് (അ.സ) മുകളിൽ പ്രവചനം നടത്തിയിരിക്കുന്നത് പോലെ. അതു കൊണ്ട് എന്തുകൊണ്ടാണു അല്ലാഹു തന്റെ രാജ്യം വളരെ പതുക്കെ സ്ഥാപിക്കുന്നത്? എന്തുകൊണ്ടാണു ഒരുപാട് സമയം എടുക്കുന്നത്? എന്തു കൊണ്ടാണു അത് ഇതു വരെയും വരാത്തത്? താങ്കൾ അതെക്കുറിച്ച് ചിന്തിക്കുമ്പോൾ, എല്ലാ രാജ്യങ്ങൾക്കും താഴെപ്പറയുന്ന ഭാഗങ്ങൾ ഉണ്ട്:
- ഒരു രാജാവ് അല്ലെങ്കിൽ ഭരണാധികാരി
- പൗരന്മാർ
- ഭരണ ഘടന അല്ലെങ്കിൽ നിയമ സംഹിതകൾ
- പ്രക്രുതി
അതുകൊണ്ട് ഉദാഹരണത്തിനു, ഞാൻ ജീവിക്കുന്ന, കാനഡയിൽ, ഒരു രാജ്യം എന്ന നിലയിൽ, കാനഡക്ക് ഒരു ഭരണാധികാരി ഉണ്ട്- ഇന്ന് അത് ജസ്റ്റിൻ റ്റ്റൂടേയു എന്ന തിരഞ്ഞെടുക്കപ്പെട്ട പ്രധാന മന്ത്രി ആണു. കാനഡയിൽ പൗരന്മാർ ഉണ്ട്- അതിൽ ഞാനും ഒരാൾ ആണു. കാനഡക്ക് ഒരു ഭരണ ഘടന അല്ലെങ്കിൽ നിയമ സംഹിതയും ഉണ്ട് അത് അവിടെയുള്ള എല്ലാ പൗരന്മാരുടെ അവകാശങ്ങളും ഉത്തരവാദിത്തങ്ങളും തീരുമാനിക്കുന്നു. കാനഡക്ക് ഒരു സ്വഭാവവും ഉണ്ട്, ഈ ഒരു കാര്യത്തിൽ ഇത് ഭൂമിയുടെ ഒരു പ്രത്യേക ഭാഗത്ത് സ്ഥിതി ചെയ്യുന്നു അത് അതിനു ഒരു പ്രത്യേക ഭൗതീക വലിപ്പം, കാലവസ്ഥ, പ്രക്റുതി വിഭവങ്ങൾ തുടങ്ങിയവ നൽകുന്നു. എല്ലാ രാജ്യങ്ങളും, ഭരണകൂടങ്ങൾക്കും ഭൂതകാലത്തിലെയും വർത്തമാന കാലത്തിലെയും, ഈ നാലു ഘടകങ്ങൾ ഉണ്ട്.
താങ്കളെയും എന്നെയും ദൈവരാജ്യത്തിലേക്ക് ക്ഷണിച്ചിരിക്കുന്നു
ഇത് ദൈവ രാജ്യത്തിന്റെ കാര്യത്തിലും സത്യമാണു. നാം മുകളിലെ പ്രവചനങ്ങളിൽക്കൂടി കണ്ടു കഴിഞ്ഞത് ഈ രാജ്യത്തിനു ഒരു പ്രത്യേക സ്വഭാവം ഉണ്ടാകും (മഹത്വപൂർണ്ണവും എന്നേക്കും നിലനിൽക്കുന്നതുമായത്) അതിനു ഒരു ഭരണ ഘടന ഉണ്ടാകും (സമാധാനത്തിന്റെയും, നല്ലതിന്റെയും, ഏകതയുടെയും തുടങ്ങിയവ). ഈ രണ്ടു മറ്റ് ഘടകങ്ങൾ ആണു ദൈവ രാജ്യം സാധ്യമാക്കുന്നത്: അതിന്റെ രാജാവും പൗരന്മാരും. നാം രാജാവിനെക്കുറിച്ച് അടുത്ത ലേഖനത്തിൽ വായിക്കും. അതേ സമയം താങ്കൾക്ക് താങ്കളോട് തന്നേ ഈ ദൈവ രാജ്യത്തിന്റെ പൗരൻ ആകണമോ എന്ന് ചോദിക്കാം. പ്രവാചകനായ എശയ്യാവ് (അ.സ), തന്റെ സന്ദേശത്തിൽക്കൂടി, ഈ രാജ്യത്തിന്റെ പൗരന്മാർ ആകുവാൻ ആഗ്രഹിക്കുന്ന എല്ലാ ജനത്തെയും ക്ഷണിക്കുന്നത് എങ്ങിനെയെന്ന് ഇവിടെ വായിക്കുന്നു.
ല്ലയോ, ദാഹിക്കുന്ന ഏവരും ദ്രവ്യമില്ലാത്തവരുമായുള്ളോരേ വെള്ളത്തിന്നു വരുവിൻ: വന്നു വാങ്ങി തിന്നുവിൻ; നിങ്ങൾ വന്നു ദ്രവ്യവും വിലയും കൂടാതെ വീഞ്ഞും പാലും വാങ്ങിക്കൊൾവിൻ.
2 അപ്പമല്ലാത്തതിന്നു ദ്രവ്യവും തൃപ്തിവരുത്താത്തതിന്നു നിങ്ങളുടെ പ്രയത്നഫലവും ചെലവിടുന്നതെന്തിന്നു? എന്റെ വാക്കു ശ്രദ്ധിച്ചു കേട്ടു നന്മ അനുഭവിപ്പിൻ പുഷ്ടഭോജനം കഴിച്ചു മോദിച്ചുകൊൾവിൻ.
3 നിങ്ങൾ ചെവി ചായിച്ചു എന്റെ അടുക്കൽ വരുവിൻ; നിങ്ങൾക്കു ജീവനുണ്ടാകേണ്ടതിന്നു കേട്ടുകൊൾവിൻ; ദാവീദിന്റെ നിശ്ചലകൃപകൾ എന്ന ഒരു ശാശ്വത നിയമം ഞാൻ നിങ്ങളോടു ചെയ്യും.
4 ഞാൻ അവനെ ജാതികൾക്കു സാക്ഷിയും വംശങ്ങൾക്കു പ്രഭുവും അധിപതിയും ആക്കിയിരിക്കുന്നു.
5 നീ അറിയാത്ത ഒരു ജാതിയെ നീ വിളിക്കും; നിന്നെ അറിയാത്ത ഒരു ജാതി നിന്റെ ദൈവമായ യഹോവനിമിത്തവും യിസ്രായേലിന്റെ പരിശുദ്ധൻ നിമിത്തവും അവൻ നിന്നെ മഹത്വപ്പെടുത്തിയിരിക്കയാൽ തന്നേ നിന്റെ അടുക്കൽ ഓടിവരും.
6 യഹോവയെ കണ്ടെത്താകുന്ന സമയത്തു അവനെ അന്വേഷിപ്പിൻ; അവൻ അടുത്തിരിക്കുമ്പോൾ അവനെ വിളിച്ചപേക്ഷിപ്പിൻ.
എശയ്യാവ് 55:1-3,6
ഈ രാജ്യത്തിലേക്ക് പ്രവേശിക്കണമെന്ന് ‘ദാഹിക്കുന്ന‘ എല്ലാവരെയും അല്ലാഹു ക്ഷണിക്കുകയാണു, അതോടു കൂടെ പുരാതന രാജാവ് ദാവൂദ് (അ.സ) നു നൽകപ്പെട്ട സ്നേഹം അതിനോട് അടുത്തു വരുന്ന എല്ലാവർക്കും നൽകപ്പെടും. താങ്കൾക്ക് ഒരു ക്ഷണം ലഭിച്ചിട്ടുണ്ട് എന്നതിനർത്ഥം താങ്കൾക്ക് അത് ഇതു വരെ കരസ്ഥമാക്കുവാൻ കഴിഞ്ഞിട്ടില്ല എന്നാണു. എന്നാൽ യാധാർത്ഥ്യം എന്നത് അല്ലാഹു നമ്മെ ക്ഷണിക്കുന്നു, അതിന്റെ അർത്ഥമോ അവിടുന്ന് നാം അവിടുത്തെ രാജ്യത്തിലെ പൗരന്മാർ ആയിത്തീരുകയും ഈ സമാധാന ഭരണത്തിൽ ജീവിക്കുകയും ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്നു. അതു കൊണ്ട് ഈ സമയത്ത് നമുക്ക് ദൈവ രാജ്യം വരുന്നത് സംബന്ധിച്ച് ‘എങ്ങിനെ‘ എന്നും ‘എപ്പോൾ‘ എന്നും ചോദ്യങ്ങൾ ഉണ്ടാകാം അതിനെക്കുറിച്ച് നാം സബൂറിനെക്കുറിച്ചുള്ള മറ്റ് ലേഖനങ്ങൾ പരിശോധിക്കുക വഴി തുടരും. എന്നാൽ താങ്കൾക്കു മാത്രം ഉത്തരം നൽകുവാൻ കഴിയുന്ന ഒരു ചോദ്യം ഇതാണു: ‘എനിക്ക് ഈ രാജ്യത്തിൽ പ്രവേശിക്കണമോ?‘